NEWS
ജെ സി ഐ ചെങ്ങന്നൂർ ടൗണിന്റെ ജെ സി ഐ വാരാചരണം ഇന്നുമുതൽ
09/09/2025 06:23 PM IST
nila

ചെങന്നൂർ: ലോകത്തിലെ ഏറ്റവും വലിയ യുവജന സംഘടനയായ ജൂനിയർ ചേമ്പർ ഇൻറർനാഷണലിൻ്റെ വാർഷിക ആഘോഷമായ ജെ സി ഐ വീക്ക് 2025 - പ്രിസം 110 സെപ്റ്റംബർ 9 മുതൽ 15 വരെ ജെസിഐ ചെങ്ങന്നൂർ ടൗണിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ നടത്തും.
ഏഴു ദിവസത്തെ വിപുലമായ പരിപാടിയിലൂടെ യുവജനങ്ങൾക്കും പൊതുസമൂഹത്തിനും മുഴുവനായും സമൂഹ സേവനം, വ്യക്തിത്വ
വികസനം,കലാകായിക ആരോഗ്യ പ്രവർത്തനങ്ങൾ, ബിസിനസ് നെറ്റ് വർക്കിംഗ് തുടങ്ങിയ വിപുലമായ പരിപാടികൾ ഇതിൻ്റെ ഭാഗമായി നടത്തുമെന്ന്
ജെസിഐ ചെങ്ങന്നൂർ ടൗൺ പ്രസിഡൻറ് ബിബിൻ സി ജോർജ്, സോൺ വൈസ് പ്രസിഡൻറ് ദിൽജിത് പ്ലാപളളി, ജെസിഐ വീക്ക് ചെയർമാൻ നിഖിൽ കോശി, മുൻ സോൺ പ്രസിഡൻറ് ഷാജി ജോൺ പട്ടന്താനം, മുൻ പ്രസിഡൻ്റ് ടോണി കുതിരവട്ടം, ട്രഷറർ ജോർജി ചെറിയാൻ, ഫിലിപ്പ് ചെറിയാൻ, സുദേഷ് പ്രീമിയർ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











